തിരുവനന്തപുരം: ലോകമെങ്ങുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈസ്റ്റർ ആശംസ നേർന്നു. "ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ആഘോഷമായ ഈസ്റ്റർ എല്ലാവരുടെയും മനസിൽ പ്രത്യാശയുടെയും അനുകമ്പയുടെയും ദിവ്യപ്രകാശം ചൊരിയട്ടെ എന്ന് ആശംസിക്കുന്നു. ദാരിദ്ര്യവും അവശതയും അനുഭവിക്കുന്നവർക്ക് സ്നേഹവും ആശ്വാസവും പകരാൻ ഈസ്റ്റർ പ്രചോദനമേകട്ടെ " - ഗവർണർ സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |