
ന്യൂഡൽഹി : എലത്തൂർ ട്രെയിൻ തീ വയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സമ്പർക്ക് കാന്തി എക്സ്‌പ്രസിലെന്ന് കണ്ടെത്തി. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സി.സി. ടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ഷാരുഖിന് ഡൽഹിയിൽ മലയാളികളുമായി ബന്ധമുണ്ടോ എന്നതിലും പൊലീസ് പരിശോധന നടക്കുകയാണ്.
കഴിഞ്ഞ മാസം 31ന് ഷഹീൻബാഗിലെ വീട് വിട്ട ഷാരൂഖ് സെയ്ഫി ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് കേരളത്തിലേക്കുള്ള ട്രെയിനിൽ യാത്ര തുടങ്ങിയത്. ചണ്ഡിഗഡിൽ നിന്ന് കൊച്ചുവേളിക്ക് എത്തുന്ന സമ്പർക്ക് ക്രാന്തി ട്രെയിനിലാണ് യാത്ര നടത്തിയതെന്നാണ് കണ്ടെത്തൽ. റെയിൽവേ സ്റ്റേഷനിലെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് ഇക്കാര്യം ഉറപ്പിച്ചിരുന്നു. ഇതേ ട്രെയിനിൽ രണ്ടിന് പുലർച്ചെയോടെ കേരളത്തിൽ എത്തിയെന്നാണ് വ്യക്തമാകുന്നത്.
ഷാരൂഖ് സെയ്ഫ് പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്നെന്നും കണ്ടെത്തിയിരുന്നു, പെട്രോൾ വാങ്ങുന്നതിന്റെ ്സിസി ടിവി ദൃശ്യങ്ങൾ കിട്ടി. പെട്രോൾ വാങ്ങിയപ്പോൾ സംശയം തോന്നിയില്ലെന്നാണ് പമ്പ് ജീവനക്കാരുടെ മൊഴി. റെയിൽവേ സ്റ്റേഷനിൽ നിന്ന് കുറച്ചുമാറിയുള്ള പമ്പിൽ നിന്നാണ് പെട്രോൾ വാങ്ങിയത്. ഓട്ടോറിക്ഷയിൽ വന്ന് അതേ ഓട്ടോയിൽ തന്നെ തിരിച്ചുപോകുകയായിരുന്നുവെന്ന് പമ്പ് ജീവനക്കാർ പറഞ്ഞു. ഞായർ വൈകിട്ട് ആറിനും ഏഴുമണിക്കും ഇടയിലാണ് എത്തിയത്.
അതേസമയം പ്രതിക്ക് ജോലി സംബന്ധമായോ അല്ലാതെയോ മലയാളികളുമായി ബന്ധമുണ്ടോ എന്ന കാര്യത്തിലും പരിശോധന തുടരുകയാണ്. പരസഹായമില്ലാതെ ഷാരൂഖ് കേരളത്തിലെത്തി ഇത്തരമൊരു നീക്കം നടത്തില്ലെന്നാണ് പൊലീസിന്റെ നിഗമനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |