തിരുവനന്തപുരം: കർഷകർക്ക് കൃഷിനാശസഹായമായി നൽകേണ്ട 45.04 കോടി രൂപയ്‌ക്ക് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി തടയിട്ട് ധനകാര്യവകുപ്പ്. വിള ഇൻഷ്വറൻസ് നഷ്ടപരിഹാരമായി നൽകാനുള്ള 34.05 കോടി രൂപയ്‌ക്ക് പുറമെ സർക്കാരിന്റെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരമുള്ള 10.98 കോടിരൂപയും നൽകിയിട്ടില്ലെന്ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാകുന്നു.വിള ഇൻഷ്വറൻസ് പദ്ധതിപ്രകാരം ഇക്കാലയളവിൽ 5.1 കോടി രൂപയാണ് പ്രീമിയം ഇനത്തിൽ സർക്കാരിന് ലഭിച്ചത്. 1.48 ലക്ഷം കർഷകർക്കാണ് നഷ്ടപരിഹാരം ലഭിക്കേണ്ടത്.
സാമ്പത്തിക വർഷം തീർന്നിട്ടും നഷ്ടപരിഹാരം ലഭിക്കാതായതോടെ കർഷകർ പ്രതിസന്ധിയിലാണ്. ജനുവരി വരെയുള്ള ഒരു വർഷക്കാലം നൽകിയ അപേക്ഷകളിലാണ് നടപടിയാകാത്തത്. വിള ഇൻഷ്വറൻസ് പദ്ധതിയുടെ സംസ്ഥാന വിഹിതം, പ്രകൃതിക്ഷോഭ നഷ്ടപരിഹാരം എന്നിവയെല്ലാം ചേർത്താണ് തുക. കഴിഞ്ഞ ഒരു വർഷത്തിനിടെ വെള്ളപ്പൊക്കത്തിലും വരൾച്ചയിലും കൃഷിനശിച്ചവരുടെ നഷ്ടപരിഹാരമാണിത്.
ജില്ല....................... കർഷകർ....................സംസ്ഥാനവിഹിതം................പ്രകൃതിക്ഷോഭ ദുരിതാശ്വാസം
തിരുവനന്തപുരം................8,073...........................4,83,25,044...................................4,67,293
കൊല്ലം.................................9,386...................................... 39,21,323..........................7,89,542
പത്തനംതിട്ട......................4,543..................................1,22,99,863...............................76,60,467
ആലപ്പുഴ..........................17,993................................. 26,16,399.............................. 4,20,91,112
കോട്ടയം..............................7,960................................ 32,98,235................................ 2,59,32,316
ഇടുക്കി...................... 11,767................................ 1,17,62,086................................... 41,06,859
എറണാകുളം................. 11,572............................. 4,46,19,502.................................... 44,64,323
തൃശൂർ........................ 10,745................................ 3,64,30,007............................... 1,15,74,026
പാലക്കാട്...................... 7,222........................... 1,71,37,445............................ 17,37,570
മലപ്പുറം.................... .15,963............................ 4,62,61,184............................ 43,15,537
കോഴിക്കോട്.................. 12,251........................... 2,45,01,770................................ 20,15,262
വയനാട്..................... 13,378................................ 6,68,45,623............................... 25,58,882
കണ്ണൂർ...................... 10,781................................ 1,37,91,110.................................. 14,92,994
കാസർകോട്.............. 7,062................................. 87,21,171........................................ .7,78,885
ആകെ ------------------1,48,696 --------------------- 34,05,30,762 --------------------------10,98,85,068
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |