ന്യൂഡൽഹി:കെ.പി.സി.സി നേതൃത്വത്തെ മറികടന്ന് കെ.എസ്.യുവിന് ജംബോ കമ്മിറ്റി പ്രഖ്യാപിച്ച് കേന്ദ്രനേതൃത്വം. 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. സംസ്ഥാന കെ.എസ്.യു നേതൃത്വത്തിന് 25 അംഗ പട്ടിക മതിയെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് പകരം 80 അംഗ പട്ടികയാണ് പ്രഖ്യാപിച്ചത്.
ഗോപു നെയ്യാർ(തിരുവനന്തപുരം), അൻവർ സുൽഫിക്കർ(കൊല്ലം), തോമസ് എ.ഡി(ആലപ്പുഴ), അലൻ ജിയോ മൈക്കിൾ( പത്തനംതിട്ട), നൈസാം കെ.എൻ(കോട്ടയം), നിതിൻ ലൂക്കോസ്(ഇടുക്കി), കൃഷ്ണ ലാൽ കെ.എം(എറണാകുളം), ഗോകുൽ ഗുരുവായൂർ(തൃശൂർ), നിഖിൽ കണ്ണാടി(പാലക്കാട്), അൻഷിദ് ഇ.കെ(മലപ്പുറം), ഗൗതം ഗോകുൽദാസ്(വയനാട്), സൂരജ് വി.ടി(കോഴിക്കോട്), അതുൽ എം.സി(കണ്ണൂർ), ജാവദ് പുത്തൂർ(കാസർഗോഡ്) എന്നിവരാണ് പുതിയ ജില്ല പ്രസിഡന്റുമാർ.
സംസ്ഥാന നിർവാഹക സമിതിയിലേക്ക് 43 പേരെയും സീനിയർ വൈസ് പ്രസിഡന്റുമാരായി മുഹമ്മദ് ഷംനാസ്, ആൻ സെബാസ്റ്റ്യൻ എന്നിവരെയും നിയമിച്ചു. നാല് വൈസ് പ്രസിഡന്റുമാരും 30 ജനറൽ സെക്രട്ടറിമാരുമാണ് പുതിയ പട്ടികയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |