തിരുവനന്തപുരം :തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസും അപേക്ഷാ ഫീസും പത്തിരട്ടിയായി വർദ്ധിപ്പിച്ചത് അടിയന്തരമായി പുനപരിശോധിക്കണമെന്ന് ആൾ കേരള ബിൽഡിംഗ് ഡിസൈനേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് കവടിയാർ ഹരികുമാറും ജനറൽ സെക്രട്ടറി മഹേഷ്.കെ.പിള്ളയും ആവശ്യപ്പെട്ടു. 1984ൽ കെട്ടിടനിർമ്മാണ അപേക്ഷാ ഫീസ് 15 രൂപയായിരുന്നു.1999ൽ അത് 50രൂപയാക്കി. ഇപ്പോൾ 300 മുതൽ 4000 രൂപവരെ വർദ്ധിപ്പിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും തദ്ദേശമന്ത്രിക്കും കത്ത് നൽകിയെന്ന് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |