കൊച്ചി : മീഡിയ വൺ ചാനൽ വിലക്കിനെതിരെ കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത എം.എൽ.എമാർക്കും മുൻ എം.പിക്കുമെതിരെ പൊലീസ് കേസ്. മുൻ എം.പി സെബാസ്റ്റ്യൻ പോൾ പാസ്‌പോർട്ട് പുതുക്കാൻ അപേക്ഷ നൽകിയപ്പോഴാണ് ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിനെക്കുറിച്ച് അറിഞ്ഞത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു പ്രതിഷേധം. എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ് തുടങ്ങി 62 പേരാണ് പ്രതികൾ. നിയവിരുദ്ധമായി സംഘം ചേർന്ന് സംഘർഷം സൃഷ്ടിക്കൽ ഉൾപ്പെടെ എട്ട് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. എപ്പിഡമിക്ക് ആക്ട് പ്രകാരമുള്ള വകുപ്പും എഫ്.ഐ.ആറിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |