ന്യൂയോർക്ക് : ടൈം മാഗസിന്റെ ' 2023 ടൈം 100 റീഡർ പോൾ" പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. ടൈം മാഗസിന്റെ ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ നൂറു വ്യക്തികളുടെ വാർഷിക പട്ടികയിൽ ഇടം നേടാൻ അർഹതയുണ്ടെന്ന് വായനക്കാർ ആഗ്രഹിക്കുന്നവരുടെ പട്ടികയാണിത്. 12 ലക്ഷത്തിലേറെ പേർ സർവേയിൽ പങ്കെടുത്തു. ഇതിൽ നാല് ശതമാനം വോട്ടാണ് ഷാരൂഖിന് ലഭിച്ചത്. ഇറാനിൽ അവകാശങ്ങൾക്കായി പ്രക്ഷോഭം നടത്തുന്ന സ്ത്രീകളാണ് പട്ടികയിൽ രണ്ടാമതുള്ളത്. കൊവിഡ് മുന്നണി പോരാളികൾ, ഹാരി രാജകുമാരൻ - മേഗൻ ദമ്പതികൾ, ഫുട്‌ബോൾ താരം ലയണൽ മെസ്സി എന്നിവരാണ് യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. മികച്ച നടിക്കുള്ള ഓസ്കാർ നേടിയ മിഷേൽ യോ, ടെന്നീസ് ഇതിഹാസം സെറീന വില്യംസ്, മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ്, ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ തുടങ്ങിയവരും പട്ടികയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |