ന്യൂഡൽഹി: ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിൾ പി.സി.ആർ വാനിനുള്ളിൽ സ്വയം വെടിവച്ചു മരിച്ചു. ഡൽഹി സിവിൽ ലൈൻ ഏരിയയ്ക്ക് സമീപമായിരുന്നു സംഭവം. ഇന്നലെ രാവിലെ 6.25നാണ് ഹെഡ് കോൺസ്റ്റബിൾ ഇമ്രാൻ മുഹമ്മദ് സ്വയം വെടിവച്ച് മരിച്ചത്.
സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലെ പി.സി.ആർ വാൻ ചുമതലയുള്ള ഇമ്രാൻ സർവ്വീസ് പിസ്റ്റൾ ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ (നോർത്ത്) സാഗർ സിംഗ് കൽസി പറഞ്ഞു. ഇമ്രാന്റെ സഹപ്രവർത്തകനും പി.സി.ആർ വാനിന്റെ ഡ്രൈവറുമായ അതുൽ ഭാട്ടി ശുചിമുറിയിൽ പോയ സമയത്താണ് ചാന്ദ്ഗി റാം അഖാരയ്ക്ക് സമീപമുള്ള ബേല റോഡിൽ ഇമ്രാൻ സ്വയം വെടിയുതിർത്തത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയതായി ഡൽഹി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |