തൃശൂർ: നിർമ്മാണം കഴിഞ്ഞയുടൻ റോഡുകൾ പൊളിക്കേണ്ടി വരുന്ന സ്ഥിതി വകുപ്പുകളുടെ ഏകോപനം വഴി ഇല്ലാതാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. റോഡുകളുടെ പരിപാലന ചുമതലയുള്ള കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങൾ പ്രദർശിപ്പിക്കും. റോഡുകളുടെ കോൺട്രാക്ട് കാലാവധിക്ക് ശേഷമുള്ള പരിപാലനത്തിന്റെ ചുമതലയുള്ളവരുടെ വിവരങ്ങൾ ജനങ്ങൾക്ക് മനസിലാക്കാൻ നീല നിറമുള്ള ബോർഡിലും പ്രദർശിപ്പിക്കും.
സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണിയും പരിപാലനവും ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പ് റണ്ണിംഗ് കോൺട്രാക്ട് സമ്പ്രദായം കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ട്. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റണ്ണിംഗ് കോൺട്രാക്ട് നടപ്പാക്കുന്നതിൽ തൃശൂർ, സംസ്ഥാന ശരാശരിയേക്കാൾ മുകളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |