ദാമ്പത്യ ജീവിതത്തെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും വെളിപ്പെടുത്തി നടൻ ഷൈൻ ടോം ചാക്കോ. പുതിയ ചിത്രമായ 'അടി'യുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് സ്വകാര്യ ജീവിതത്തെക്കുറിച്ച് നടൻ തുറന്നുപറഞ്ഞത്.
സിയാൽ എന്നാണ് കുഞ്ഞിന്റെ പേരെന്നും എട്ട് വയസായെന്നും ഷൈൻ പറഞ്ഞു. ' കുഞ്ഞിപ്പോൾ സന്തോഷമായിരിക്കുന്നു. അവർ ഇപ്പോൾ ഈ ഭൂഖണ്ഡത്തിലേയില്ല. വേർപിരിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽ നിന്ന് വളരുന്നതാണ് നല്ലത്. പത്ത് ദിവസം ഇവിടെയും പത്ത് ദിവസം അവിടെയും നിൽക്കുമ്പോൾ രണ്ടിടത്തെയും കുറ്റം കേട്ട് വളരേണ്ടിവരും. കുട്ടി ആകെ വിഷമിച്ചുപോകില്ലേ. ഇതിപ്പോൾ ഒരു കുറ്റം മാത്രം കേട്ടാൽ മതിയല്ലോ. എനിക്ക് വിഷമമൊന്നുമില്ലാട്ടോ. എല്ലാവരും സന്തോഷത്തോടെ ജീവിക്കുകയല്ലേ. അത് കാണുമ്പോൾ നമുക്കും സന്തോഷം.'- ഷൈൻ ടോം ചാക്കോ പറഞ്ഞു.
'അടി'യുടെ ടീസർ നന്നായിട്ടുണ്ടെന്നും സിനിമ എങ്ങനെയുണ്ടാകുമെന്നും അവതാരക ചോദിച്ചിരുന്നു. ഇതിനുമറുപടി പറയവേയാണ് സ്വകാര്യ ജീവിതത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. ' എനിക്ക് ഒരു പെൺകുട്ടിയോട് പെരുമാറാൻ അറിയില്ലെന്ന് മനസിലായില്ലേ. അഹാനയാണ് താലികെട്ടാൻ പഠിപ്പിച്ചത്. കെട്ടിപ്പിടിക്കാൻ മാത്രം പഠിപ്പിച്ചില്ല. എനിക്ക് ആണേൽ സ്ത്രീകളോട് ഇടപഴകി പരിചയമില്ല. കല്യാണം കഴിച്ച് ഒരു കുട്ടിയുണ്ടായി. എന്നാൽ മറന്നുപോയി. എല്ലാം ഇനി ആദ്യം മുതൽ പഠിക്കണം.'- ഷൈൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |