കന്നട സിനിമയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറി കേരളത്തിലും വൻ വിജയം നേടിയ കാന്താരയുടെ രണ്ടാംഭാഗം പൂർത്തിയായി. മൂന്നുവർഷം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞദിവസം പൂർത്തിയായി.
കാന്താര എ ലെജൻഡ് ചാപ്ടർ വൺ എന്നാണ് പ്രീക്വലിന് നൽകുന്ന പേര്. ഋഷഭ് ഷെട്ടി ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ശിവ എന്ന കഥാപാത്രമായി വീണ്ടും വരികയാണ് ഋഷഭ്. ഹോം ബാലെ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം ആദ്യ ഭാഗത്തേക്കാൾ മൂന്നിര
ട്ടി ബഡ്ജറ്റിൽ ആണ് നിർമ്മിക്കുന്നത്.
ഛായാഗ്രഹണം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക് നാഥ്, ഒക്ടോബർ 2ന് ലോക വ്യാപകമായി റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |