കോട്ടയം . മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് പിടിയിൽ. മുണ്ടക്കയം മൂന്നു സെന്റ് കോളനി അറക്കൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന അഭിജിത്ത് (23) നെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽ പോകുകയായിരുന്നു. എസ് ഐ പി എസ് അനീഷ്, എസ് ഐ രാജേഷ്, സി പി ഒമാരായ ശരത് ചന്ദ്രൻ, ടി എസ് രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |