ചാരുംമൂട്: വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്നു ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ. ഓച്ചിറ സ്വദേശി അനൂപിനെയാണ് (36), ഇയാൾ താമസിക്കുന്ന വള്ളികുന്നം നഗരൂർ കുറ്റിയിൽ പുത്തൻവീട്ടിൽ നിന്ന് പിടികൂടിയത്. നൂറനാട്എക്സൈസ് ഇൻസ്പെക്ടർ എ.അഖിലിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.ആർ. പ്രശാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ബി. പ്രവീൺ,
യു. അനു, ആർ. പ്രകാശ്, വി. അരുൺ, വനിത സിവിൽ എക്സൈസ് ഓഫീസർ ടി.എസ്. മായ,
ഡ്രൈവർ ആർ. സന്ദീപ്കുമാർ എന്നിവരും ഉണ്ടായിരുന്നു. ലഹരി ഉപയോഗവും വില്പനയും സംബന്ധിച്ച പരാതികൾ 0479-2383400, 9400069503 നമ്പരുകളിൽ അറിയിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |