കോഴിക്കോട് : സൗത്ത് ഇന്ത്യയിൽ ആദ്യമായി ഇൻഡസ്ട്രിയൽ മോഡൽ ലാബ് സൗകര്യത്തോടെ ഒരുങ്ങുന്ന എ ഐ, റോബോട്ടിക്സ്, കോഡിംഗ് അക്കാഡമി 'റോടെക് ' ഇന്ന് മുതൽ കോവൂരിൽ പ്രവർത്തനമാരംഭിക്കുന്നു. രാവിലെ 9ന് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. അഞ്ചു വർഷമായി എ ഐ, റോബോട്ടിക്സ്, കോഡിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ആദ്യത്തെ ബ്രാഞ്ചാണ് കോവൂർ ആരംഭിക്കുന്നത്. നാലാം ക്ലാസു മുതൽ പി. ജി വരെയുള്ള വിദ്യാർത്ഥികൾക്കായി യൂണിവേഴ്സൽ റോബോട്ടിക്ക് സർട്ടിഫൈഡ് കോഴ്സുകളാണ് ഒരുക്കിയിട്ടുള്ളത്. സി ഇ ഒ പ്ലസ് ടു കഴിഞ്ഞവർക്കുള്ള 'മാസ്റ്റർ പ്രോഗ്രാം റോബോർട്ടിക്സ് " കോഴ്സ് ജൂണിൽ ആരംഭിക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ ഡോ.അബ്ദുള്ള ചെറിയകാട്ടിൽ, സവാദ് സി.പി, റിയാസ് വി.കെ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |