തൃശൂർ: മസ്‌കുലർ ഡിസ്ട്രോഫി കാർഡിയാക് കെയർ ക്യാമ്പ് ഈ മാസം 23ന് സംഘടിപ്പിക്കുമെന്ന് ഭാരത് എം.ഡി ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡുഷെൻ മസ്‌കുലർ ഡിസ്‌ട്രോഫി ബാധിച്ച കുട്ടികളുടെ പരിചരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സർക്കാരിതര കമ്പനിയാണ് ഭാരത് എം.ഡി ഫൗണ്ടേഷൻ. ക്യാമ്പ് നടക്കുന്ന സ്ഥലം പിന്നീട് അറിയിക്കും. മസ്‌കുലാർ ഡിസ്‌ട്രോഫിയിൽ പ്രാഗത്ഭ്യം തെളിയിച്ച കാർഡിയോളജിസ്റ്റ് ഡോ.പി.എൽ.ശരവണൻ ക്യാമ്പ് നയിക്കും. 50 കുട്ടികളെ ക്യാമ്പിനായി തെരഞ്ഞെടുത്തെന്ന് സംഘടനാ ഭാരവാഹികളായ അനിത സന്തോഷ്, ബി.സുനിൽകുമാർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |