കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള 2022ലെ സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ (ഡോ. ബോബി ചെമ്മണൂർ) പുരസ്കാരം ഇടുക്കി ലബക്കട സ്വദേശി ലിൻസി ജോർജിന്. കട്ടപ്പന മുരിങ്ങാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രൈമറി അദ്ധ്യാപികയാണ് ലിൻസി. ഭിന്നശേഷി വിഭാഗത്തിൽപെട്ട ലിൻസി ദീർഘകാലമായി ജീവകാരുണ്യ രംഗത്തുണ്ട്.കാൽ ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം മേയ് 7ന് വൈകിട്ട് 3ന് കോഴിക്കോട് സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ വി.പി. സുരേഷ് കുമാർ, എ.എം. സീനഭായി, സർവദമനൻ കുന്ദമംഗലം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |