കൊച്ചി: കേരകൃഷി വികസനത്തിനുള്ള പ്രത്യേക പദ്ധതികൾ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നും നേടുന്നതു പോലെ കേരളത്തിന് കഴിയാത്തത് സംസ്ഥാന സർക്കാരിന് ഇച്ഛാശക്തി ഇല്ലാത്തതുകൊണ്ടാണെന്ന് കേരകർഷകസംഘം അഭിപ്രായപ്പെട്ടു. പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് കേരകർഷകസംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേയ് 25ന് എറണാകുളം കേന്ദ്ര നാളികേര വികസന ബോർഡ് ഓഫീസിനു മുന്നിൽ സമരം സംഘടിപ്പിക്കും. സംഘത്തിന്റെ അംഗത്വം വർദ്ധിപ്പിക്കുന്ന പരിപാടി സംസ്ഥാന സെക്രട്ടറി റോയ് ബി. തച്ചേരി ഉദ്ഘാടനം ചെയ്തു. കർഷകനായ കെ.എൻ. പരമേശ്വരൻ നമ്പൂതിരി ആജീവനാന്ത അംഗത്വം ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് ഡേവിഡ് പറമ്പിത്തറ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |