തൃശൂർ: ലയൺ ലേഡി ക്ലബ് ഒഫ് തൃശൂരിന്റെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരാണാർത്ഥം നടത്തുന്ന ഫെം ഫെസ്റ്റ് 23, ഫുഡ് ഫെസ്റ്റ് എന്നിവയ്ക്ക് തൃശൂർ മിഷൻ ക്വാർട്ടേഴ്‌സിലുള്ള ലയൺസ് കമ്യൂണിറ്റി ഹാളിൽ തുടക്കം. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
ലയൺസ് വൈസ് ഡിസ്ട്രിക്ട് ഗവർണർമാരായ ടോണി ഏനോക്കാരൻ, ജയിംസ് വളപ്പില, കോർപറേഷൻ കൗൺസിലർ സിന്ധു ആന്റോ ചാക്കോള, ട്രിച്ചൂർ ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ. ആന്റോ അക്കര, ലയൺ ലേഡി ക്ലബ് പ്രസിഡന്റ് റീജോ ആന്റോ അക്കര തുടങ്ങിയവർ സന്നിഹിതരായി. ഈ വർഷം കാൻസർ രോഗികൾക്കായുള്ള സേവന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഗാർമെന്റ്‌സ്, ജ്വല്ലറി, ഡെക്കറേറ്റീവ് ആർട്ടിക്കിൾ, ഹോം ഫുഡ്‌സ്, ചോക്ലേറ്റ്‌സ് എന്നിവ അടങ്ങുന്ന 30 ൽ അധികം വ്യത്യസ്തമാർന്ന സ്റ്റാളുകളും കേക്ക്, ബിരിയാണി, സാൻഡ്‌വിച്ച്, ജ്യൂസ്, ഐസ്‌ക്രീം തുടങ്ങി വിഭവങ്ങളുടെ ഫുഡ് ഫെസ്റ്റും സജ്ജീകരിച്ചിട്ടുണ്ട്. ഫെസ്റ്റ് സന്ദർശിക്കുന്നവർക്ക് ലക്കി ഡ്രോ കൂപ്പണിലൂടെ സമ്മാനവും നേടാം. 13, 14 തീയതികളിലായി നടക്കുന്ന ഫെസ്റ്റ് ഇന്ന് രാത്രി ഏഴിന് സമാപിക്കും. പ്രവേശനം സൗജന്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |