മാന്നാർ: ചെന്നിത്തല ശ്രീ ധർമ്മാനന്ദ മിഷൻ ട്രസ്റ്റ് സിദ്ധാശ്രമത്തിൽ 71-ാ മത് പത്താമുദയ മഹോത്സം 20 ന് തുടങ്ങും. രാവിലെ എട്ടിന് പ്രതിഷ്ഠാദിനം, 21 ന് രാവിലെ ഏഴിന് കാപ്പുകെട്ട്, ഒന്നിന് അന്നദാനം, 6.30ന് കുടംപൂജ, 8.30 ന് ചെട്ടികുളങ്ങര കുത്തിയോട്ട കലാക്ഷേത്രത്തിന്റെ കുത്തിയോട്ട പാട്ടും ചുവടും, 22 ന് രാവിലെ 7.30 ന് ഊരുചുറ്റ്, രാത്രി 7.30 ന് ഭക്തിഗാന മഞ്ജരി, 23 ന് രാത്രി 7.30 ന് തിരുവാതിര, 9 ന് കളമെഴുതി പാട്ടും നാഗപൂജയും, 24 ന് രാവിലെ 9 ന് കുംഭകുടം ഘോഷയാത്ര, 12ന് മഞ്ഞനീരാട്ട്, നിറപറ സമർപ്പണം, ഒന്നിന് അന്നദാനം, രാത്രി 7.30 ന് കോമഡി സ്കിറ്റ്, തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |