കോട്ടയം . വിഷുവിനോട് അനുബന്ധിച്ച് കുതിച്ചുയർന്ന പച്ചക്കറി വില താഴോട്ട്. ബീൻസ്, മുളക്, വെള്ളരി, മുരിങ്ങക്ക, കിഴങ്ങ് തുടങ്ങിയവയ്ക്കായിരുന്നു വില വർദ്ധനവ്. രണ്ട് ദിവസം മുൻപ് വരെ 68 രൂപയായിരുന്ന മുളകിന് 60 രൂപയായി. ബീറ്റ്‌റൂട്ട് 44 ൽ നിന്ന് 40 ആയി. 60 രൂപയായിരുന്ന മുരിങ്ങക്കായ്ക്ക് 40 രൂപയായി കുറഞ്ഞു. 34 രൂപയായിരുന്ന കിഴങ്ങിന് 30 രൂപയായി. സീസണും പ്രാദേശിക വിപണിയിൽ നിന്നുൾപ്പെടെ പച്ചക്കറികൾ വിപണിയിലെത്തിയതോടെ സാധനങ്ങൾക്ക് ക്ഷാമം നേരിട്ടിരുന്നില്ല. എന്നാൽ ചൂട് കാലാവസ്ഥ പച്ചക്കറി വിളവെടുപ്പിനെയും ബാധിച്ചിട്ടുണ്ട്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേയ്ക്ക് പച്ചക്കറികൾ ഇറക്കുമതി ചെയ്യുന്നത്.
വില (പഴയവില ബ്രാക്കറ്റിൽ).
മുളക് 60 (68)
കാരറ്റ് 60 (60)
വെണ്ടയ്ക്ക 60 (68)
ബീറ്റ്‌റൂട്ട് 40 (44)
തക്കാളി 40 (40)
പാവയ്ക്ക 80 (80)
കറിക്കായ 36 (36)
മുരിങ്ങക്ക 40 (60)
കിഴങ്ങ് 30 (34)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |