ചെറുപുഴ: ടൗണിൽ പോസ്റ്റ് ഓഫീസ് നിർമ്മിക്കുന്നതിനായി സ്വകാര്യ വ്യക്തി സംഭാവന നൽകിയ സ്ഥലം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. സന്ദർശിച്ചു. ഇരുപത് സെൻറ് സ്ഥലമാണ് ചെറുപുഴ ടൗണിന്റെ ഹൃദയഭാഗത്ത് പോസ്റ്റ് ഓഫീസ് നിർമ്മിക്കുന്നതിനായുള്ളത്. മണ്ണ് പരിശോധനയും പ്ലാനും പൂർത്തിയായിട്ടും തുടർനടപടി നടപടി ഇല്ലാത്ത സാഹചര്യത്തിലായിരുന്നു എം.പിയുടെ സന്ദർശനം. പോസ്റ്റ് മാസ്റ്റർ ജനറലുമായി സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.പി ഉറപ്പ് നൽകി. പയ്യന്നൂർ പോസ്റ്റൽ സബ് ഡിവിഷ്ണൽ ഇൻസ്പെക്ടർ കെ. രാഹുൽ, ചെറുപുഴ സബ് പോസ്റ്റ് മാസ്റ്റർ കെ.ആർ. സുരേഷ് കുമാർ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |