തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡിന്റെ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് വിരമിക്കുന്ന കെ.അനന്തൻ (തൃപ്രയാർ), രാജൻ നമ്പൂതിരി (പെരുവനം), എ.ഹരി (ശ്രീദേവസ്വം), കെ.പി.നാരായണൻ നമ്പൂതിരി (ശ്രീധരമംഗലം), ടി.ഗോപിനാഥൻ (നെന്മാറ), ചന്ദ്രശേഖര വാര്യർ (മൂർക്കനാട്) എന്നിവരെ ആദരിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ, അംഗങ്ങളായ എം.ബി.മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത് എന്നിവർ വിരമിക്കുന്നവർക്ക് ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി പി.ഡി.ശോഭന, ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് ഓഫീസർ പി.വിമല, ഡെപ്യൂട്ടി കമ്മിഷണർ പി.ബിന്ദു, ലോ ഓഫീസർ ഷൈമോൾ സി.വാസു, ഡെപ്യൂട്ടി സെക്രട്ടറി ബിജു ആർ.പിള്ള, എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.കെ.മനോജ്, അസിസ്റ്റന്റ് കമ്മിഷണർമാരായ കെ.സുനിൽകുമാർ, കെ.കെ.കല, എം.കൃഷ്ണൻ, വി.എൻ.സ്വപ്ന, കെ.ബിജുകുമാർ, സംഘടനാ പ്രതിനിധികളായ എൻ.മുരളീധരൻ, കെ.ഡി.ദാമോദരൻ, പി.വി.സജീവ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |