അമ്പലപ്പുഴ : ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈഡേ കാർഡുകൾ വിതരണം ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ആരോഗ്യ വോളണ്ടിയർമാർ ആഴ്ചകളിൽ പരിശോധന നടത്തി ഈഡിസ് കൊതുകുകളുടെ ലാർവ്വാ ഉറവിടങ്ങൾ കണ്ടെത്തും. ഇവയുടെ വർധന പരിശോധിച്ച് ആവശ്യമായ ബോധവൽക്കരണം നടത്തും.എച്ച് .സലാം എം. എൽ. എ കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജി.സൈറസ് അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി.പി.ആന്റണി, എൻ.കെ.ബിജുമോൻ, സി.ഡി.എസ് ചെയർ പേഴ്സൺ കല അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |