കരുനാഗപ്പള്ളി: കഥകളി ആചാര്യൻ തോന്നയ്ക്കൽ പീതാംബരനെ കന്നേറ്റി ധന്വന്തരി ക്ഷേത്രാങ്കണത്തിൽ വ്യാസാ കഥകളി ക്ലബ് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ആദരിച്ചു. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മുൻ എം.എൽ.എ ആർ.രാമചന്ദ്രനാണ് മെമെന്റോ നൽകി ആദരിച്ചത്. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. കുരുമ്പോലിൽ ശ്രീകുമാർ, ഡോ. പി.വാസുദേവൻപിള്ള, പന്നിശ്ശേരി നാണുപിള്ള കഥകളി ക്ലബ് പ്രസിഡന്റ് ശ്രീഹരി, പ്രൊഫ. നീലകണ്ഠൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. ഡോ.മോഹൻദാസിനെ ചടങ്ങിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ ആദരിച്ചു. വ്യാസാ കഥകളി ക്ലബ് രക്ഷാധികാരി ഡോ.കണ്ണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഓമനുട്ടൻ നന്ദിയും പറഞ്ഞു. തുടർന്ന് തോന്നയ്ക്കൽ പീതാബരൻ കുചേലനായി അരങ്ങിലെത്തി കഥകളി അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |