തൃശൂർ: പിന്നാക്ക സമുദായങ്ങൾക്ക് നീതി നിഷേധിച്ച് വോട്ട് ബാങ്കുകൾക്ക് ആനുകൂല്യം നൽകാൻ മുന്നണികൾ മത്സരിക്കുകയാണെന്ന് നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ചെയർമാൻ എ.വി.സജീവ് പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പകരം സാമൂഹിക നീതിയുടെ രാഷ്ട്രീയം വളർത്താൻ ജനാധിപത്യ വിശ്വാസികൾ തയ്യാറാവണം. ഒ.ബി.സി കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ സഞ്ജു കാട്ടുങ്ങൽ അദ്ധ്യക്ഷനായി. ഏകദിന ശിൽപ്പശാല നടത്താനും അവകാശ പത്രികാ സമർപ്പണം നടത്താനും തീരുമാനിച്ചു. മോഹൻദാസ് എടക്കാടൻ, വി.ഡി.സുശീൽ കുമാർ, അഡ്വ.എം.പ്രതിഭ, മുരളി മോഹനൻ, അനീദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |