SignIn
Kerala Kaumudi Online
Monday, 07 July 2025 1.08 AM IST

ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും കുത്തനെ കൂടി; ചരിത്രത്തിലാദ്യമായി പത്ത് കോടി യൂണിറ്റ് മറികടന്നു, ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ഈ ദിവസങ്ങളിൽ

Increase Font Size Decrease Font Size Print Page
electricity

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യതി ഉപയോഗം ചരിത്രത്തിലാദ്യമായി പത്ത് കോടി യൂണിറ്റ് മറി കടന്നു. ഇന്നലെ 10.035 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഈ മാസം പതിമൂന്നിന് 10.030 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനം ഉപയോഗിച്ചത്.


2022 ഏപ്രിലിൽ രേഖപ്പെടുത്തിയ 9.288 കോടി യൂണിറ്റിന്റെ റെക്കോഡാണ് ഈ ദിനങ്ങളിൽ മറികടന്നത്. കടുത്ത ചൂട് തന്നെയാണ് വൈദ്യുതി ഉപയോഗം കൂടാനുള്ള കാരണവും. ഏസിയും ഫാനും അടക്കമുള്ളവയുടെ ഉപയോഗം കുത്തനെ വർദ്ധിച്ചിരിക്കുകയാണ്.

അതേസമം, വരും ദിവസങ്ങളിൽ പാലക്കാട്,തൃശൂർ,കോട്ടയം,കോഴിക്കോട് ജില്ലകളിൽ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഇന്നലെയും പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 39.7 ഡിഗ്രി സെൽഷ്യസ്. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ഇന്നലത്തെ ചൂട്

(ഡിഗ്രി സെൽഷ്യസിൽ)

തിരുവനന്തപുരം നഗരം........................... 35.0
തിരുവനന്തപുരം വിമാനത്താവളം.......34.3
പുനലൂർ...............................................................36.8
ആലപ്പുഴ...............................................................36.4
കോട്ടയം................................................................37.2
കൊച്ചി..................................................................36.6
കൊച്ചി വിമാനത്താവളം.............................33.2
വെള്ളാണിക്കര.................................................37.1
കരിപ്പൂർ വിമാനത്താവളം...........................34.7
കോഴിക്കോട് നഗരം......................................37.0
കണ്ണൂർ ..................................................................34.2

TAGS: ELECTRICITY USE, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.