
തൊടുപുഴ: കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം തള്ളി പിജെ ജോസഫ് എംഎൽഎ. കോൺഗ്രസ് നേതാക്കളുടെ ക്ഷണം ഗൗരവകരമായി തോന്നുന്നില്ലെന്നും യുഡിഎഫിൽ അവർ വേണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം ഇല്ലാതെയല്ലേ യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ചതെന്നും ഈ മുന്നേറ്റം തുടരാൻ അവരുടെ ആവശ്യമില്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
'നിലവിൽ കേരള കോൺഗ്രസ് എമ്മിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ട അവസ്ഥയാണ്. ഇടതുമുന്നണിയിൽ പ്രതികരിക്കാനുള്ള അവകാശം പോലും അവർക്ക് ലഭിക്കുന്നില്ല. സ്വർണപ്പാളി കവർച്ചയിൽ ഉൾപ്പെടെ അവർ മൂകസാക്ഷികളാണ്. എൽഡിഎഫിൽ അവർക്ക് പ്രസക്തിയില്ല'- ജോസഫ് വിമർശിച്ചു.
അതേസമയം, യുഡിഎഫിലെ ഐക്യം കുറച്ചുകൂടി ശരിയാക്കാൻ ഉണ്ടെന്നും കോൺഗ്രസിനുള്ളിലെ ഐക്യത്തിന് എന്തെങ്കിലും കുറവുണ്ടെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |