തൃശൂർ : യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രക്തദാന സേനയുടെ പ്രവർത്തനം ശക്തമാക്കാൻ റൂട്ട്‌സ് എന്ന പേരിൽ ജില്ലാ കമ്മിറ്റി രൂപം നൽകിയ മൊബൈൽ ആപ്ലിക്കേഷൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പ്രകാശനം ചെയ്തു. സ്വാഗതസംഘം ചെയർമാനായി ടി.എൻ.പ്രതാപൻ എംപിയെയും വർക്കിംഗ് ചെയർമാനായി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനെയും, ജനറൽ കൺവീനറായി ഷാഫി പറമ്പിൽ എം.എൽ.എയെയും കൺവീനറായി ജില്ലാ പ്രസിഡന്റ് ഒ.ജെ. ജനീഷിനെയും തിരഞ്ഞെടുത്തു. മേയ് അവസാനം സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് ഒ.ജെ.ജനീഷ്, ജോസ് വള്ളൂർ, പി.എ. മാധവൻ , ഒ.അബ്ദുറഹിമാൻ കുട്ടി, സെക്രട്ടറി പി.എൻ.വൈശാഖ്, റിജിൽ മാക്കുറ്റി, ജോൺ ഡാനിയേൽ, ഷാജി കോടങ്കണ്ടത്ത്, ശോഭ സുബിൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |