തിരുവനന്തപുരം: പബ്ലിക് സർവ്വീസ് കമ്മീഷന്റെ അംഗങ്ങളിൽ നിലവിലുള്ള ഒഴിവിലേക്ക് പുതിയ അംഗമായി ഡോ. പ്രകാശൻ പി.പി യെ നിയമിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തൃശൂർ ചെറുതുരുത്തി പുതുശ്ശേരി സ്വദേശിയായ ഡോ. പ്രകാശൻ പി.പി പട്ടാമ്പി ഗവൺമെന്റ് കോളേജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്.
ഇലക്ട്രോണിക് മാദ്ധ്യമം മുഖേന സമൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് 1973 ലെ ക്രിമിനൽ നടപടി നിയമസംഹിതയിലെ സെക്ഷൻ 62, 91 എന്നീ വകുപ്പുകളിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.
ഭാരതപുഴയക്ക് കുറുകെയുള്ള തൃത്താലയിലെ വെളിയാംകല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ രണ്ടാം ഘട്ടം പുനരുദ്ധാരണവും തകർന്ന സംരക്ഷണഭിത്തിയുടെ പുഃനർനിർമ്മാണവും നടത്തുന്നതിന് 33.4 കോടി രൂപ അധിക ധനാനുമതിയായി അനുവദിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |