ജയ്‌പൂർ: ബി.ജെ.പി സർക്കാരിന്റെ കാലത്ത് നടന്ന അഴിമതിയിൽ നടപടിയെടുക്കുന്നതിന് പ്രക്ഷോഭം തുടരുമെന്നും അഴിമതിക്കെതിരെ നടപടി ആവശ്യപ്പെടുന്നതു പോലും പാർട്ടി വിരുദ്ധ പ്രവർത്തനമായി കാണുന്നെന്നുംകോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ആരോപിച്ചു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ അഴിമതി ചോദ്യം ചെയ്യുന്നത് എങ്ങനെയാണ് പാർട്ടി വിരുദ്ധമാകുന്നത്. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെതിരെയുള്ള നിലപാടിൽ നിന്ന് പിന്നോട്ടില്ല. ഉപവാസ സമരം നടത്തിയിട്ടും ഫലമൊന്നുമുണ്ടായില്ല. സത്യം പറയുക, അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദമുയർത്തുക എന്നിവ കോൺഗ്രസ് പാർട്ടിയുടെ മൂല്യങ്ങളാണ്. ഉപവാസം നടത്തിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ല. അതിനാൽ ജനങ്ങൾക്ക് നല്കിയ വാഗ്ദാനങ്ങൾ നടപ്പാക്കണമെന്ന് വീണ്ടും അഭ്യർത്ഥിക്കുന്നു.പ്രതിഷേധം സംഘടിപ്പിച്ചതിന് വിശദീകരണം തേടിയുള്ള നോട്ടീസ് അത്ഭുതപ്പെടുത്തിയെന്ന് സച്ചിൻ പ്രതികരിച്ചു. പറഞ്ഞത് ചെയ്യുന്നവരാണ് കോൺഗ്രസ് എന്ന് ജനങ്ങൾക്ക് മനസ്സിലാക്കണമെങ്കിൽ നടപടി വേണം. കോൺഗ്രസ് അധികാരത്തിൽ വരുന്നതിന് മുമ്പ് അഴിമതി
വലിയ പ്രശ്നമായിരുന്നതിനാലാണ് ജനങ്ങൾ വോട്ടു ചെയ്തത്. തിരഞ്ഞെടുപ്പിന് കുറച്ചു സമയമേ ബാക്കിയുള്ളു. അതിനാൽ നടപടി അനിവാര്യമാണ്. നടപടിയെടുത്താൽ പാർട്ടിക്ക് അത് ഗുണം ചെയ്യും. ബി.ജെ.പിയുടെ അഴിമതിക്കെതിരെ നടപടിയെടുക്കാത്തതിനെതിരെ സച്ചിൻ ഏകദിന ഉപവാസം നടത്തിയിരുന്നു. ഇതിൽ കോൺഗ്രസ് നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |