ന്യൂഡൽഹി: പി.ടി 7 മാതൃകയിൽ അരിക്കൊമ്പനെയും മയക്കുവെടിവച്ച് പിടികൂടി കൂട്ടിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്രിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ ആന പരിപാലന സമിതി പ്രവർത്തകൻ കൊല്ലം സ്വദേശി വിഷ്‌ണുപ്രസാദാണ് ഹർജിക്കാരൻ. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ആനയെ പിടികൂടാനും, സംരക്ഷിക്കാനുമുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ ഹൈക്കോടതി തടയുന്നതായി പുതിയ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പി.ടി 7നെ മയക്കുവെടി വച്ച് പിടികൂടി പാലക്കാട് ധോണിയിലെ കൂട്ടിലേക്ക് മാറ്റിയിരുന്നു. പരിശീലനവും, ഭക്ഷണവും, മരുന്നും നൽകിയതോടെ ആന ഇണങ്ങിയെന്നും ഇതാണ് ശാസ്ത്രീയ രീതിയെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |