ന്യൂഡൽഹി : ഡൽഹി ഹൈക്കോടതിയിൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതി ജഡ്ജിമാർ സ്വത്തുവിവരം വെളിപ്പെടുത്തി. ജുഡിഷ്യറിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടാതിരിക്കാൻ സ്വത്ത് വെളിപ്പെടുത്തണമെന്ന് ഏപ്രിൽ ഒന്നിന് ഫുൾകോർട്ട് തീരുമാനിച്ചിരുന്നു.
33 ജഡ്ജിമാരിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉൾപ്പെടെ 21 പേരാണ് ഔദ്യോഗിക വെബ്സൈറ്റിലൂടെ വെളിപ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് മേയ് 13ന് വിരമിക്കുകയാണ്.
ജസ്റ്റിസ് വിശ്വനാഥൻ
120.96 കോടിയുടെ നിക്ഷേപം
മുതിർന്ന അഭിഭാഷകനിൽ നിന്ന് നേരിട്ട് പരമോന്നത കോടതിയുടെ ജഡ്ജി പദവിയിലെത്തിയ മലയാളി ജസ്റ്റിസ് കെ.വി. വിശ്വനാഥന് 120.96 കോടിയുടെ നിക്ഷേപമുണ്ട്.
2010 -11 മുതൽ 2024-25 വരെ 91.47 കോടി ആദായനികുതി അടച്ചിട്ടുണ്ട്.
ഭാര്യയ്ക്ക് 6.43 കോടിയുടെ നിക്ഷേപം.
ഡൽഹിയിൽ മൂന്ന് ഫ്ളാറ്റുകൾ. ഒരെണ്ണത്തിൽ ഭാര്യയ്ക്ക് 50% ഷെയർ. കോയമ്പത്തൂരിലെ റേസ് കോഴ്സ് റോഡിൽ 2019ൽ അപ്പാർട്ടുമെന്റ് വാങ്ങി. 250 ഗ്രാം സ്വർണമുണ്ട്. ഭാര്യയ്ക്ക് 850 ഗ്രാം സ്വർണം.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന
3.83 കോടിയുടെ നിക്ഷേപം
ബാങ്ക് നിക്ഷേപം 55.75 ലക്ഷം
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് 1.06 കോടി
ജന. പ്രൊവിഡന്റ് ഫണ്ടിൽ 1.77 കോടി
ഓഹരികളിൽ - 14,000 രൂപ
രണ്ട് ഫ്ലാറ്റുകൾ. അതിലൊന്ന് സഹോദരനു പങ്കുള്ളത്. 2 വീടുകളിൽ പങ്കാളിത്തമുണ്ട്.
250 ഗ്രാം സ്വർണവും രണ്ടു കിലോ വെള്ളിയുമുണ്ട്.
2015 മോഡൽ മാരുതി സ്വിഫ്റ്റ് കാറാണുള്ളത്.
നിയുക്ത ചീഫ് ജസ്റ്റിസ്
ബി.ആർ. ഗവായി
42.8 ലക്ഷം നിക്ഷേപം
മഹാരാഷ്ട്രയിലെ അമരാവതിയിൽ വീടും, മുംബയിലും ഡൽഹിയിലും സ്വന്തമായി വാങ്ങിയ അപ്പാർട്ടുമെന്റുകളുമുണ്ട്.
അമരാവതിയിലും നാഗ്പൂരിലും കൃഷിഭൂമിയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |