പാലക്കാട്: കാഞ്ഞിരത്താണിയിൽ വീടിന് തീയിട്ടു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിനാണ് തീയിട്ടത്. വീടിന് സമീപം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയും കാറും കത്തിനശിച്ചു. തീയിട്ടത് ആരാണെന്ന് കണ്ടെത്താനായില്ല.
ഇന്നലെ അർദ്ധരാത്രിയാണ് സംഭവം നടന്നത്. ആക്രമണത്തിന് പെട്രോൾ ബോംബാണ് ഉപയോഗിച്ചതെന്നാണ് വിവരം. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |