ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. യു.എ.ഇ അംബാസഡർ അബ്ദുൾ നാസർ ജമാൽ ഹുസൈൻ മുഹമ്മദ് അൽസാലി, വിയറ്റ്നാം അംബാസഡർ ന്യൂയേൻ താംഗ‌്ഹായ് എന്നിവരുമായി മുഖ്യമന്ത്രി കേരള ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച്ച നടത്തിയത്. കേരളവുമായുള്ള ബന്ധവും സൗഹൃദവും മെച്ചപ്പെടുത്തുന്നതിനായിരുന്നു ചർച്ചയെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ചീഫ് സെക്രട്ടറി വി.പി ജോയ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി എന്നിവരും കൂടിക്കാഴ്ച്ചയിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |