ചാരുംമൂട്: നൂറനാട് സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച നൂറനാട് പാലമേൽ മണലാടി കിഴക്കതിൽ വീട്ടിൽ അൻഷാദിനെ (29) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. എൻജിനിയറിംഗ് ബിരുദധാരിയായ യുവതിയെ ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് യുവതിയെ പ്രതിയുടെ ആദിക്കാട്ടുകുളങ്ങരയിലെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് നിർബന്ധിച്ച് കാറിൽ കയറ്റിക്കൊട്ടിക്കൊണ്ടുപോയി മരടിലെ ഒരു ഹോംസ്റ്റേയിലെത്തിച്ചും പീഡിപ്പിച്ചു. ഇതിനിടെ വിവാഹം കഴിക്കുന്നതിൽ നിന്ന് അൻഷാദ് ഒഴിഞ്ഞുമാറാൻ തുടങ്ങിയതോടെ യുവതിക്ക് സംശയമായി. പീഡന വിവരം പുറത്തുപറഞ്ഞാൽ യുവതിയേയും മാതാപിതാക്കളെയും അപായപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതോടെ എറണാകുളം മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നൂറനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അൻഷാദിനെ അടൂരിൽ നിന്ന് അറസ്റ്റുചെയ്തത്. നിരവധി യുവതികളെ പ്രതി ഇത്തരത്തിൽ വലയിലാക്കിയിട്ടുണ്ടെന്നും മൊബൈൽ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. സി.ഐ ശ്രീജിത്ത്, പി.എസ്.ഐ നിതീഷ്, എസ്.ഐ ബിന്ദുരാജ്, എ.എസ്.ഐ രാജേന്ദ്രൻ, സി.പി.ഒ മാരായ വിഷ്ണു, ജയേഷ് രാധാകൃഷ്ണൻആചാരി എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |