ആലപ്പുഴ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മത്സ്യ ബന്ധന തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ വീയപുരം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. എ.ഐ.യു.ടി.യു.സി. സംസ്ഥാന സെക്രട്ടറി വി.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ.എം.എ. ബിന്ദു, കെ.എം.ബി.റ്റി.യു സംസ്ഥാന സെക്രട്ടറി പി.ആർ.സതീശൻ, കെ.പ്രതാപൻ, ഹാഷിം വീയപുരം, കെ.തങ്കപ്പൻ, സന്തോഷ് ബെന്നൻ, സനൽകുമാർ പി.കെ,.കെ.ബിമൽജി, എന്നിവർ സംസാരിച്ചു. കരീം വീയപുരം, സൈമൺ കാരിച്ചാൽ, ബാലകൃഷ്ണൻ, തോമസ്, രാജു.കെ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |