പൂവാർ: കാലാവസ്ഥ പ്രതിസന്ധി മറികടക്കാൻ ഗാന്ധിജി മുന്നോട്ടുവച്ച ജീവിത രീതികളും വികസന സമീപനങ്ങളുമാണ് ഇനി നമ്മുടെ മുന്നിലുള്ള വഴിയെന്ന് പ്രമുഖ പരിസ്ഥിതി ഗവേഷകനും കേരള ശാസ്ത്ര സാഹിത്യ പരിഷത് പരിസര വിഷയ സമിതി ജില്ലാ ചെയർമാനുമായ വി.ഹരിലാൽ അഭിപ്രായപ്പെട്ടു. 'കാലാവസ്ഥാ മാറ്റവും ഗാന്ധിയും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗാന്ധിയൻ കളക്ടീവ്, ചപ്പാത്ത് ശാന്തിഗ്രാമിൽ വച്ച് സംഘടിപ്പിച്ച ക്യാമ്പിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ശാന്തിഗ്രാം ചെയർമാൻ ഡോ. ഷാജിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് സണ്ണി പൈകട (കൺവീനർ, ഗാന്ധിയൻ കളക്ടീവ്), അജിത് വെണ്ണിയൂർ (മുൻ സെകട്ടറി, കേരള ഗാന്ധി സ്മാരക സമിതി) എന്നിവർ ക്ലാസെടുത്തു. വെങ്ങാനൂർ ജി.സദാനന്ദൻ, എൽ.പങ്കജാക്ഷൻ ജി.എസ്.ശാന്തമ്മ, എ.ടി.ജോസഫ് തുടങ്ങിയവർ ചർച്ചകൾ നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |