പൂച്ചാക്കൽ: വേമ്പനാട്ട് കായൽ ആഴം കൂട്ടാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൈക്കാട്ടുശ്ശേരി മേഖല സമ്മേളനം ആവശ്യപ്പെട്ടു. പളളിപ്പുറം ഒറ്റപ്പുന്ന ഗവ.എൽ.പി സ്‌ക്കൂളിൽ പ്രസിഡന്റ് പി.ജി രമണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ചേന്നം പളളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സുധീഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ.ശശിധരൻ നായർ റിപ്പോർട്ടും ഖജാൻജി അനിൽകുമാർ കണക്കും കേന്ദ്ര നിർവാഹക സമിതിയംഗം എൻ.ആർ ബാലകൃഷ്ണൻ സംഘടനാ രേഖയും അവതരിപ്പിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യം, വിദ്യാഭ്യാസം, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ.കെ. ജനാർദ്ദനൻ, പി.ബാലചന്ദ്രൻ, വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. എൻ. കെ.ജനാർദ്ദനൻ (പ്രസിഡന്റ്), ഡോ.ആശാസിബി (വൈസ് പ്രസിഡന്റ്), അർ. ശശിധരൻ നായർ (സെക്രട്ടറി), യു.രത്നപ്പൻ (ജോ.സെക്രട്ടറി), കെ.എൻ. സോമശേഖരൻ (ഖജാൻജി) എന്നിവർ ഭാരവാഹികളായി തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |