കോട്ടയം : എസ്.എൻ.ഡി.പി യോഗം കോട്ടയം യൂത്ത്മൂവ്‌മെന്റ് യൂണിയൻ സമിതിയുടെ സംരംഭമായ ഗാംബിറ്റ് കരിയർ ഗൈഡൻസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന കരിയർ ഗൈഡൻസ് ക്ലാസ് ആറിന് നടക്കും. നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് നടക്കുന്ന ക്ലാസിൽ ഏഴാം ക്ലാസ് മുതൽ ഡിഗ്രി വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഇൻകം ടാക്‌സ് ജോയിന്റ് കമ്മിഷണർ ജ്യോതിസ് മോഹൻ ക്ലാസ് ഉദ്ഘാടനം ചെയ്യും. മോട്ടിവേഷണൽ ട്രെയിനർ ബിബിൻ ഷാൻ കെ.എസ് ക്ലാസ് നയിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9447376007, 9961313997 എന്ന നമ്പരിൽ രജിസ്ട്രഷൻ നടത്തേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |