കക്കട്ടിൽ: കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം 'കുട്ടിക്കൊരു വീട്' പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ ഉപജില്ല കമ്മിറ്റി നരിപ്പറ്റയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. മുൻ ധനമന്ത്രി ഡോ: തോമസ് ഐസക്ക് താക്കോൽദാന കർമ്മം നിർവഹിച്ചു. ബുൾഡോസർ വെച്ച് വീട് തകർക്കുന്ന രാഷ്ട്രീയമല്ല, വീട് നിർമ്മിച്ച് നൽകുന്ന രാഷ്ട്രീയമാണ് കേരളത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അദ്ധ്യക്ഷനായി. കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗം സി.സതീശൻ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. സി.പി.എം.കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ.കെ.സുരേഷ്, കെ.എസ്.ടി.എ.സംസ്ഥാന നിർവാഹക സമിതി അംഗം വി.പി.രാജീവൻ, സംസ്ഥാന കമ്മിറ്റി അംഗം ആർ.എം.രാജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.ബീന, കുന്നുമ്മൽ ബി.പി.സി.കെ.കെ.സുനിൽകുമാർ, കെ.പി.ബിജു, കെ.കെ.ബാബു കെ.കെ.പ്രമുലേഷ്, വി.അനിൽ, ലജിത്ത് കേളോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |