വൈപ്പിൻ: മാനഭംഗക്കേസിൽ കോടതിയിൽനിന്ന് ജാമ്യം ലഭിച്ച യുവാവ് വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ വീണ്ടും അറസ്റ്റിൽ. ഞാറക്കൽ മണപ്പുറത്തുവീട്ടിൽ ആനന്ദനെയാണ് (42) ഞാറക്കൽ പൊലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച വൈകിട്ട് പുതുവൈപ്പ് ഭാഗത്ത് വച്ചായിരുന്നു സംഭവം.
മുമ്പ് ഇതേ രീതിയിലുള്ള മറ്റ് രണ്ട് കേസുകളും ആനന്ദനെതിരെ ഞാറക്കൽ പൊലീസ് സ്‌റ്റേഷനിൽ ഉണ്ട്. ബസ് കാത്തുനിന്ന 67കാരിയെ ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്ന ഭർത്താവിന്റെ സമീപത്ത് എത്തിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്‌കൂട്ടറിൽ കയറ്റി കളമശേരി എച്ച്.എംടി ക്വാർട്ടേഴ്‌സ് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മാനഭംഗപ്പെടുത്തിയിരുന്നു. 2016 ൽ നടന്ന ഈ കേസിൽ ആനന്ദനെ എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി പത്തുവർഷത്തെ കഠിനതടവും 25000രൂപ പിഴയും ശിക്ഷവിധിച്ചിരുന്നു. ജാമ്യത്തിലിരിക്കേയാണ് ഇപ്പോൾ സമാനമായ കേസിൽ പ്രതിയാകുന്നത്. കൂടാതെ 53കാരിയായ മറ്റൊരു വീട്ടമ്മയെ സ്‌കൂട്ടറിൽ കയറ്റി പുതുവൈപ്പ് എൽ.എൻ.ജി ഭാഗത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. 2021ൽ നടന്ന സംഭവത്തിൽ നിസാര പരിക്കുകളോടെ വീട്ടമ്മ അന്ന് രക്ഷപ്പെടുകയായിരുന്നു.
അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ രാജൻ കെ. അരമന, എസ്.ഐമാരായ അഖിൽ വിജയകുമാർ. വന്ദന കൃഷ്ണൻ, എ.എസ്.ഐ കെ.എ.റാണി, എസ്. സി.പി.ഒമാരായ കെ.ജെ. ഗിരിജാവല്ലഭൻ, എ.യു. ഉമേഷ്, സി.പി.ഒമാരായ സൂജേഷ്!കുമാർ, ആന്റണി ഫ്രെഡി, ഒ.ബി. സുനിൽ, എ.എ. അഭിലാഷ് എന്നിവർ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |