തൃശൂർ: വ്യക്തിത്വ വികസനം സിലബസിൽ ഉൾപ്പെടുത്തിയാൽ വിദ്യാർത്ഥികളുടെ ഭാവി കൂടുതൽ ശോഭനമാകുമെന്ന് ഡോ. അലക്‌സാണ്ടർ ജേക്കബ്. എച്ച്.ആർ ട്രെയിനർ പേളി ജോസ് രചിച്ച 'വ്യക്തി, വ്യക്തിത്വം, വ്യക്തിപ്രഭാവം' എന്ന ഗ്രന്ഥം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹൃദയ സദസിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കവി ഡോ. സി. രാവുണ്ണി അദ്ധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ പി. പ്രേംനാഥ് പുസ്തകം പരിചയപ്പെടുത്തി. ഡിവൈ.എസ്.പി: വി.കെ. രാജു, പാടുംപാതിരി ഡോ. പോൾ പൂവത്തിങ്കൽ, പ്രൊഫ. ജോർജ് എസ്. പോൾ, ഡോ. സി.കെ. തോമസ്, ഡേവിസ് കണ്ണനായ്ക്കൽ, ഫ്രാങ്കോ ലൂയിസ്, വി.എം. രാധാകൃഷ്ണൻ, സി.ആർ. രാജൻ, രാജൻ എലവത്തൂർ, പേളി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. കറന്റ് ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |