കല്ലമ്പലം: ജീവകാരുണ്യ പ്രവർത്തനരംഗത്ത് പന്തടിവിള കേന്ദ്രമായി പ്രവർത്തിക്കുന്ന അയിഷാ മെമ്മോറിയൽ ചാരിറ്റബിൾ ഓർഗനൈസേഷൻ കൗമാരക്കാർക്കു വേണ്ടി സർഗ സല്ലാപ ശിബരം സംഘടിപ്പിച്ചു.പ്രശസ്ത കവിയും ഗാനരചയിതാവുമായ രാധകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സുകുമാരൻ അദ്ധ്യക്ഷനായി. പ്രസിഡന്റ് പുഷ്പരാജൻ സ്വാഗതവും സെക്രട്ടറി ശിശുപാലൻ നന്ദിയും പറഞ്ഞു. സിനിമാതാരം ഞെക്കാട് രാജു, ഡോ. എസ് അനിത, ഉല്ലാസ് കുമാർ, ഉണ്ണികൃഷ്ണൻ വിശാഖം എന്നിവർ ക്ലാസെടുത്തു, സിനിമ അസോസിയേറ്റ് ഡയറക്ടർ ഷൈനുചന്ദ്രൻ, കവയിത്രി കുമാരി ദേവദത്ത എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |