കൊച്ചി: കൊച്ചിയിൽ ബയോ സി.എൻ.ജി പ്ലാന്റ് സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തെ സ്വാഗതം ചെയ്ത് മുൻ മേയർ ടോണി ചമ്മണി. വിൻഡ്രോ കമ്പോസ്റ്റ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല. സംസ്‌കരണ പ്രക്രിയയ്ക്ക് കൂടുതൽ സമയം വേണ്ടിവരും. പുതിയ പ്ളാന്റിന്റെ പൂർത്തീകരിക്കുന്നതിനു മുമ്പ് ജൈവ, അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കാനുള്ള കുറ്റമറ്റ സംവിധാനത്തിലേക്ക് മാറാൻ ഭരണസമിതി ഇച്ഛാശക്തി കാണിക്കണം. എന്നാൽ മാത്രമേ സി.എൻ.ജി പ്ലാന്റിന് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുകയുള്ളു.
നിലവിൽ കെ.എസ്.ഐ.ഡി.സി മുഖേന ടെൻഡർ നടപടികൾ പൂർത്തീകരിച്ച മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി റദ്ദാക്കണമെന്നും ടോണി ചമ്മണി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |