കേളകം: കളക്ടറുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലെ തീരുമാനത്തിന് വിപരീതമായി ക്രഷർ ഉടമകൾ സമരം നടത്തുന്നതിനെതിരെ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കേളകം യൂണിറ്റ് പട്ടിണി സമരം സംഘടിപ്പിച്ചു.ക്രഷർ ഉടമകളുടെ സമരം ഇനിയും തുടർന്നു പോയാൽ മുഴുവൻ തൊഴിലാളികളെയും അണിനിരത്തി ഇതിലും ശക്തമായി പ്രതിഷേധവും ക്രഷർ ഉപരോധം പോലുള്ള കടുത്ത സമരങ്ങളിലേക്കും ജില്ലാതലത്തിൽ നീങ്ങുമെന്ന് നേതാക്കൾ പറഞ്ഞു.ജില്ലാ കമ്മിറ്റി മെമ്പർ സി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി റൈജു കടത്തനാടൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജിതിൻ, ഇരിട്ടി മേഖല സെക്രട്ടറി പി.ഡി. രാജപ്പൻ, പൗലോസ് പൊട്ടക്കൽ, രാജൻ കുട്ടി, യൂണിറ്റ് സെക്രട്ടറി സന്തോഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |