കോട്ടയം: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങൾക്കുള്ള ശില്പശാല ഇന്ന് രണ്ടിന് ബ്ലോക്ക് അടിസ്ഥാനത്തിൽ നടക്കും. ഏറ്റുമാനൂർ ബ്ലോക്കിലേത് അയ്മനം പഞ്ചായത്ത് ഹാളിലും കടുത്തുരുത്തി ബ്ലോക്കിലേത് കടപ്പൂരാൻ ഹാളിലും മറ്റ് ബ്ലോക്കുകളിലെ അതതു ബ്ലോക്ക് പഞ്ചായത്ത് ഹാളിലും നടക്കും. ശുചിത്വമിഷൻ, നവകേരളം മിഷൻ,കില, തദ്ദേശ സ്വയം ഭരണവകുപ്പ് എന്നിവയുടെ നേതൃത്വത്തിലുള്ള ശില്പശാലയിൽ ജില്ലാ ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ പങ്കെടുക്കും. ജൂൺ അഞ്ചോടെ ആദ്യഘട്ടവും ഒക്ടോബർ 31ന് രണ്ടാംഘട്ടവും 2024 മാർച്ച് 30ന് മൂന്നാം ഘട്ടവും പൂർത്തിയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |