ന്യൂ ഡൽഹി : ജയിൽപ്പുള്ളികൾക്ക് വോട്ട് അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. തടവുകാർക്ക് വോട്ട് ചെയ്യാൻ കഴിയില്ലെന്ന ജനപ്രാതിനിധ്യ നിയമത്തിലെ 62(5) ആം വകുപ്പിന്റെ നിയമസാധുത ചോദ്യംചെയ്‌ത ഹർജിയിൽ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഈ നിയമവ്യവസ്ഥ നേരത്തേ രണ്ട് കേസുകളിൽ സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പൊതുപ്രവർത്തകനായ ആദിത്യ പ്രസന്ന ഭട്ടാചാര്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |