ആലപ്പുഴ : പോക്കറ്റ് ചോരാതെ അവധിക്കാലം ആഘോഷമാക്കാൻ കെ.എസ്.ആർ.ടി.സി ബഡ‌്ജറ്റ് ടൂറിസം സെൽ ഒരുക്കുന്ന ഉല്ലാസ യാത്രയ്ക്ക് മികച്ച പ്രതികരണം. ഏപ്രിൽ മാസം മാത്രം 44 ട്രിപ്പുകൾ പൂർത്തിയാക്കി. ഇതിൽ പത്തൊമ്പത് ട്രിപ്പുകളും ഗവിയിലേക്കായിരുന്നു. വേനൽ ചൂടിൽ നിന്ന് രക്ഷ തേടിയാണ് പലരും കുടുംബസമേതം ഗവി യാത്ര തിരഞ്ഞെടുത്തത്. മാവേലിക്കര, ആലപ്പുഴ ഡിപ്പോകളാണ് ഏറ്റവും കൂടുതൽ ട്രിപ്പുകൾ നടത്തിയത്. ജില്ലാ ടൂറിസം സെല്ലിന്റെ ഗവി ട്രിപ്പ് തേടി കൂടുതൽപ്പേരെത്തുന്നുണ്ട്. ബഡ്ജറ്റ് ടൂറിസം ആരംഭിച്ചതിന് ശേഷം ഗവിയിലേക്ക് മാത്രം വിവിധ ഡിപ്പോകളിൽ നിന്നായി 67 ട്രിപ്പുകൾ നടത്തി.
ഏപ്രിൽ ട്രിപ്പുകൾ
മാവേലിക്കര : 13
ആലപ്പുഴ: 8
കായംകുളം : 6
ചെങ്ങന്നൂർ : 6
ഹരിപ്പാട് : 5
എടത്വ : 3
ചേർത്തല : 3
ആകെ : 44 ട്രിപ്പുകൾ
മാമലക്കണ്ടം വഴി മൂന്നാർ
കാടും, മലയും അരുവികളുമായി സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന എറണാകുളം ജില്ലയുടെ സ്വന്തം മാമലക്കണ്ടം വഴി മൂന്നാറിലേക്കുള്ള ജംഗിൾ സഫാരി ട്രിപ്പിൽ ബുക്കിംഗ് തുടരുകയാണ്. ആലപ്പുഴ ഡിപ്പോയിൽ നിന്ന് രാവിലെ 4.30 ന് പുറപ്പെട്ട് രാത്രി 11 മണിക്ക് തിരിച്ചെത്തും. ഞായറാഴ്ചയാണ് അടുത്ത ട്രിപ്പ്. പ്രഭാത ഭക്ഷണം, ബോട്ടിംഗ്, ഉച്ചഭക്ഷണം ,ചായ, സ്‌നാക്‌സ്,ബസ് ഫെയർ ഉൾപ്പെടെ ഒരാൾക്ക് 1200 രൂപയാണ് നിരക്ക്.
സ്ഥലങ്ങൾ : തട്ടേക്കാട്, കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാടി, മാങ്കുളo, ലക്ഷ്മി എസ്റ്റേറ്റ്, മൂന്നാർ
വിവരങ്ങൾക്ക്: 9895505815, 9400203766.
അധിക ബാദ്ധ്യതയില്ലാതെ സ്ഥലങ്ങൾ കാണാനും യാത്ര ആസ്വദിക്കാനും അവസരം ഒരുക്കുന്നുവെന്നതാണ് ബഡ്ജറ്റ് ടൂറിസത്തിന്റെ പ്രത്യേകത. ഇത്തവണ കുടുംബവുമൊത്ത് ഗവി യാത്രയുടെ ഭാഗമായി. വീണ്ടും യാത്രയ്ക്ക് പ്രേരിപ്പിക്കുന്ന മികച്ച സമീപനമാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ളത്.
കൃഷ്ണകുമാർ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |