അമ്പലപ്പുഴ: അഞ്ചു ദിവസങ്ങളിലായി 'ഏകത്വ' എന്ന പേരിൽ അമ്പലപ്പുഴയിൽ നടക്കുന്ന
കേരള സർവ്വകലാശാല യുവജനോത്സവത്തിന്റെ തീം സോങ്ങും വെബ്സൈറ്റും പ്രകാശനം ചെയ്തു.
എ.എം.ആരിഫ് എം.പി, കളക്ടർ ഹരിത വി. കുമാറിന് സി.ഡി കൈമാറി തീം സോംഗ് പ്രകാശനം ചെയ്തു. വെബ്സൈറ്റിന്റെ പ്രകാശനം കളക്ടർ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ എച്ച്. സലാം എം.എൽ.എ,
തീം സോങ്ങിന്റെ സംഗീത സംവിധായകൻ ജോസി ആലപ്പുഴ, സംഘാടക സമിതി കൺവീനർ എ.എ.അക്ഷയ്,
എ.ഓമനക്കുട്ടൻ, സി.രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാരാകേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭബാലൻ, എ.എസ്.സുദർശനൻ, പി.ജി.സൈറസ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രമേശൻ, സി.ഷാംജി, മുജീബ് റഹ്മാൻ, കെ.സിയാദ്, നിഷ മനോജ്, ജെഫിന്‍ സെബാസ്റ്റ്യർ എന്നിവർ സംസാരിച്ചു. എച്ച്.സലാം എം.എൽ.എ രചിച്ച ഗാനം സുദീപ് കുമാറാണ് ആലപിച്ചത്.
യുവജനോത്സവത്തിന്റെ വെബ്സൈറ്റ് http://ekathvayouthfest.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |