കാട്ടാക്കട: അഗസ്ത്യവനമേഖലയോടുചേർന്ന കുറ്റിച്ചൽ പഞ്ചായത്തിലെ എരുമക്കുഴിയിൽ കരടിയെ കണ്ടതായി പ്രദേശവാസികൾ. വ്യാഴാഴ്ച വൈകിട്ടോടെ എരുമക്കുഴിയിലെ വീടിനുപിറകുവശത്തെ പറമ്പിൽ കരടിയെ കണ്ടെന്നും ആളനക്കം കേട്ടപ്പോൾ ഓടിപ്പോയെന്നുമാണ് നാട്ടുകാർ പറയുന്നത്. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠനും ഗ്രാമ പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തി. തുടർന്ന് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചു. രാത്രിയോടെ വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല.
കാട്ടുപന്നികളും പോത്തുകളുമുള്ള ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണിത്. കരടിയുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നത് ആദ്യമായാണ്. ആളൊഴിഞ്ഞ പ്രദേശമായതിനാൽ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പറഞ്ഞു. ഇവിടെ നിന്ന് 8 കിലോമീറ്റർ അകലെയാണ് രണ്ടാഴ്ച മുൻപ് കരടി കിണറ്റിൽ വീണ സംഭവമുണ്ടായത്. രാത്രി 9.30വരെ ഫോറസ്റ്റ് അധികൃതർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തി. ഫോറസ്റ്റ് അധികൃതരും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |